പകലന്തിയോളം പാടത്ത്
പണികഴിഞ്ഞെത്തുന്ന പണിയാളുകള്‍
കൊയ്തുകൂട്ടുന്ന കറ്റയും നെല്ലും
കാഴ്ചയില്‍ നിന്നെങ്ങോ മാഞ്ഞുപോയി।
പത്തായപുരയില്ല,നെല്ലിന്‍മണമില്ല
പഞ്ഞക്കര്ക്കിടകത്തിന് ദാരിദ്രമില്ല.
സുഭിക്ഷതമാത്രം ,ആഡംബരങ്ങളും
സുഖദുഃഖങ്ങള്‍ പങ്കുവെയ്ക്കാന്‍ ഏകാന്തതമാത്രം।
പാടവരമ്പിലൂടെ ഓടികളിക്കുന്ന
പാവാടകാരിയായി ഞാന്‍ ഇന്നുമാറി।
ഓലപമ്പരവും , ചാടുവണ്ടിയും
ഓട്ടമത്സരങ്ങളും ഓര്‍മ്മയില്‍ എത്തുന്നു।
അംബരചുംബിരികള്‍ക്കരികിലായി നില്ക്കുമ്പോള്
അമ്മതന്‍ താരാട്ടിനായി ദാഹം
മഴയത്തു പൊഴിയുന്ന മാങ്ങയും ആഞ്ഞിലിചക്കയും
മടിയില്‍ പറക്കുവാന്‍ കൊതിക്കുന്നു ഞാന്‍ .
Friday, April 4, 2008
Monday, March 31, 2008
ഓര്‍മകള്‍ ormakal
ഓര്‍മകള്‍ തന്നില്‍ പൊന്നൂഞ്ഞാല് ചാര്‍ത്തിയ
ഓര്‍മ്മകളെ ഓര്‍ത്തുപോകുന്നു
ഓലപള്ളിക്കൂടത്തില് ഒന്നായി നാം
ഓടികളിച്ചതും ഓര്‍മയില്ലേ?
അലിന്ച്ചുവട്ടില് പലവട്ടം നാം
ആയിരം സ്വപ്നങ്ങള്‍ പങ്കുവച്ചില്ലേ ?
ആവഴിവന്ന കാതരയാം തെന്നല്‍
ആരയോനോക്കി കടന്നു പോയി ।
ദിനങ്ങള്‍ രാത്രികള്‍ വര്‍ഷങ്ങള്‍ അകലവേ
ദിനങ്ങള്‍ താണ്ടവേ ഞാനറിഞ്ഞില്ല
ദിനകര കതിരുകള്‍ പ്രഭതീര്ന്നുവെന്നു
ദീപ്തമായ തിരിയും കെട്ടുപോയി।
കാത്തിരുപ്പിന് സുഗന്ധവുംപേറി
കാലപ്രവാഹത്തില്‍ അകന്നുപോയി നാം
കാണില്ലൊരിക്കലും എന്നറിയാമെങ്കിലും
കണ്ടുമുട്ടമെന്ന ഓര്‍മകള്‍ക്കെന്നും സുഗന്ധം...
ഓര്‍മ്മകളെ ഓര്‍ത്തുപോകുന്നു
ഓലപള്ളിക്കൂടത്തില് ഒന്നായി നാം
ഓടികളിച്ചതും ഓര്‍മയില്ലേ?
അലിന്ച്ചുവട്ടില് പലവട്ടം നാം
ആയിരം സ്വപ്നങ്ങള്‍ പങ്കുവച്ചില്ലേ ?
ആവഴിവന്ന കാതരയാം തെന്നല്‍
ആരയോനോക്കി കടന്നു പോയി ।
ദിനങ്ങള്‍ രാത്രികള്‍ വര്‍ഷങ്ങള്‍ അകലവേ
ദിനങ്ങള്‍ താണ്ടവേ ഞാനറിഞ്ഞില്ല
ദിനകര കതിരുകള്‍ പ്രഭതീര്ന്നുവെന്നു
ദീപ്തമായ തിരിയും കെട്ടുപോയി।
കാത്തിരുപ്പിന് സുഗന്ധവുംപേറി
കാലപ്രവാഹത്തില്‍ അകന്നുപോയി നാം
കാണില്ലൊരിക്കലും എന്നറിയാമെങ്കിലും
കണ്ടുമുട്ടമെന്ന ഓര്‍മകള്‍ക്കെന്നും സുഗന്ധം...
Subscribe to:
Comments (Atom)