Friday, April 4, 2008

നഷ്ടങ്ങള്‍

പകലന്തിയോളം പാടത്ത്
പണികഴിഞ്ഞെത്തുന്ന പണിയാളുകള്‍
കൊയ്തുകൂട്ടുന്ന കറ്റയും നെല്ലും
കാഴ്ചയില്‍ നിന്നെങ്ങോ മാഞ്ഞുപോയി।

പത്തായപുരയില്ല,നെല്ലിന്‍‌മണമില്ല
പഞ്ഞക്കര്‍ക്കിടകത്തിന്‍ ദാരിദ്രമില്ല.
സുഭിക്ഷതമാത്രം ,ആഡംബരങ്ങളും
സുഖദുഃഖങ്ങള്‍ പങ്കുവെയ്ക്കാന്‍ ഏകാന്തതമാത്രം।

പാടവരമ്പിലൂടെ ഓടികളിക്കുന്ന
പാവാടകാരിയായി ഞാന്‍ ഇന്നുമാറി।
ഓലപമ്പരവും , ചാടുവണ്ടിയും
ഓട്ടമത്സരങ്ങളും ഓര്‍മ്മയില്‍ എത്തുന്നു।

അംബരചുംബിരികള്‍ക്കരികിലായി നില്‍ക്കുമ്പോള്‍
അമ്മതന്‍ താരാട്ടിനായി ദാഹം
മഴയത്തു പൊഴിയുന്ന മാങ്ങയും ആഞ്ഞിലിചക്കയും
മടിയില്‍ പറക്കുവാന്‍ കൊതിക്കുന്നു ഞാന്‍ .

4 comments:

Ranjith chemmad / ചെമ്മാടൻ said...

നിഷ്കളങ്കമായ ഒരു കുഞ്ഞിന്റെ
പരിഭവങ്ങള്‍ തന്മയത്തോടെ അവതരിപ്പിച്ചിട്ടുണ്ട്.
ആശംസകളോടെ
രണ്‍ജിത്ത് ചെമ്മാട്

SHAJNI said...

HAI RANJITH,
IT IS BETTER TO BE A CHILD THROUGHOUT LIFE WITHOUT TENSIONS...NICE DREAM.THANK YOU FOR UR GOOD WORDS.

Shooting star - ഷിഹാബ് said...

സംഗതി കൊള്ളാം കെട്ടോ....

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നല്ല കവിത.

ആശംസകള്‍.